ഒട്ടുമിക്ക കന്നുകാലികൾക്കും ഉയർന്ന ഊർജ്ജ സാന്ദ്രത അടങ്ങിയ ഭക്ഷണമാണ് നൽകാറ്. അതുകൊണ്ട് അവ കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നു.
പശുക്കളെപ്പോലുള്ള മൃഗങ്ങൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ദിവസവും ലഭിക്കേണ്ടതുണ്ട്.
കന്നുകാലികൾക്ക് വ്യത്യസ്തമായ ദഹനവ്യവസ്ഥയുള്ളതിനാൽ പ്രോട്ടീൻ, ഊർജ്ജം എന്നിവയുടെ ഉറവിടമായ പുല്ല്, ഈർപ്പം തട്ടാത്ത പച്ചപ്പുല്ല് എന്നിങ്ങനെയുള്ള നാല്‍ക്കാലിത്തീറ്റകൾ നൽകുന്നത് ഉത്തമമായിരിക്കും.
പരുത്തി വിത്തുകൾ, നിലക്കടല പിണ്ണാക്ക് , സോയാബീൻ, തേങ്ങാപിണ്ണാക്ക് അല്ലെങ്കിൽ കൊപ്ര, പരുത്തിക്കുരുപിണ്ണാക്ക് തുടങ്ങിയവയും പ്രോട്ടീന്‍ സ്രോതസ്സായി കണക്കാക്കപ്പെടുന്നു . കാലിക്കൾക്ക് അവയുടെ വികാസത്തിനും വളർച്ചയ്ക്കും ആവശ്യമായ അമിനോ ആസിഡുകൾ ഈ ഭക്ഷണസാധനങ്ങളിൽനിന്നും ലഭിക്കുന്നുണ്ട് . കന്നുകാലികൾ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിചയപ്പെടാം.
കടലപ്പിണ്ണാക്ക്
കന്നുകാലികളുടെ ശരീരത്തിന് ആവിശ്യകരമായ അളവിലുള്ള പ്രോട്ടീൻ, ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു വസ്തുവാണ് കടലപ്പിണ്ണാക്ക് .
നിലക്കടല ചതച്ചശേഷം ലായക എക്സ്ട്രാക്ഷൻ വഴി എണ്ണ നീക്കം ചെയ്യുകയോ എക്സ്പെല്ലർ ഉപയോഗിച്ച് അമർത്തുകയോ ചെയ്ത ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ നിലക്കടലപ്പിണ്ണാക്ക് . കാലിത്തീറ്റയ്ക്കുള്ള കടലപ്പിണ്ണാക്ക് ഗ്രേഡ് 1, ഗ്രേഡ് 2 എന്നിങ്ങനെ രണ്ടുതരത്തിൽ വിപണിയിൽ ലഭ്യമാണ്.
കടലപ്പിണ്ണാക്കിയിൽ 45% പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിൽ വിറ്റാമിൻ ബി 12, കാൽസ്യം എന്നീ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്, എന്നാൽ ലൈസിൻ, മെഥിയോണിൻ, സിസ്റ്റൈൻ എന്നീ മൂലപദാര്‍ത്ഥങ്ങള്‍ കുറവാണ്.
എന്നിരുന്നാലും, ഈ പിണ്ണാക്കിൽ അഫ്‌ലാടോക്‌സിനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, മാത്രമല്ല പൂപ്പൽ ബാധിക്കാനും സാധ്യതയുണ്ട്. ഇവ കാൻസറിനു കാരണമായ വസ്തുക്കളായിമാറി ദോഷം ചെയ്‌തേക്കാം. ഇവ കരളും വൃക്കയും തകരാറാക്കുന്നതിനും കരണമാകാൻ സാധ്യതയുണ്ട് . അതിനാൽ തികച്ചും ശ്രദ്ധയോടുകൂടിവേണം ഇത്തരത്തിലുള്ള പിണ്ണാക്കുകൾ ഉപയോഗിക്കാൻ .
തേങ്ങാപിണ്ണാക്
തേങ്ങാപിണ്ണാക്കിൽ 25 ശതമാനം വരെ അസംസ്കൃത പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവയിൽ ഹിസ്റ്റിഡിൻ, ലൈസിൻ എന്നീ വസ്തുക്കളുടെ
ഉള്ളടക്കം കുറവാണ്. എണ്ണയുടെ അളവാകട്ടെ 2.5 മുതൽ 6.5 ശതമാനം വരെയാണ്. ഇതിൽ ആവശ്യത്തിനുള്ള ഫൈബറും അടങ്ങിയിട്ടുണ്ട്.
തേങ്ങാപിണ്ണാക്കു സേവിക്കുന്ന പശുക്കളിൽനിന്നും ലഭിക്കുന്ന പാൽ വെണ്ണയുണ്ടാക്കാൻ തീർത്തും അനുയോജ്യകരമായിരിക്കും. പിണ്ണാക്കിൽ എണ്ണയുടെ അളവ് കൂടുതലാണെങ്കിൽ, എണ്ണ വഷളാകുകയും അത് വയറിളക്കത്തിന് കാരണമാവുകയും ചെയ്‌തേക്കാം.
ഡിഓയിൽഡ് തേങ്ങാപിണ്ണാക്
ഇത് കൊപ്രപിണ്ണാക്ക് എന്നും അറിയപ്പെടുന്നു. അസംസ്കൃത വെളിച്ചെണ്ണ കൊപ്രയിൽ നിന്ന് മെക്കാനിക്കൽ മാർഗ്ഗത്തിലൂടെയോ അല്ലെങ്കിൽ ലായക എക്സ്ട്രാക്ഷൻ രീതിയിലൂടെയോ പുറത്താക്കിയതിനുശേഷം ലഭിക്കുന്ന ഉൽപ്പന്നമാണ് കൊപ്രപിണ്ണാക്ക് .
കന്നുകാലികൾക്ക് ഉയർന്ന ഊർജ്ജം ലഭിക്കുവാൻ സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൊപ്രപിണ്ണാക്ക്. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പൂർണ്ണമായും വളർന്ന കന്നുകാലികളുടെ ഭാരം വർദ്ധിപ്പിക്കാൻ ഈ ഘടകങ്ങൾ സഹായകരമാകും . കന്നുകാലികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പ്രോട്ടീൻ ഗണ്യമായ അളവിൽ തന്നെ ഈ കാലിത്തീറ്റയിലൂടെ ലഭിക്കുന്നു.
മൃഗങ്ങൾക്ക് രുചിയോടെ ഭക്ഷിക്കാൻ യോഗ്യമായ , തികച്ചും ആരോഗ്യകരവുമായ ഒരു വസ്തുവാണ് കൊപ്രപിണ്ണാക്ക്. പശുക്കൾക്ക് ഗോതമ്പുമാവും മറ്റ് ധാന്യങ്ങളും നൽകുന്നതിന് തുല്യം തന്നെയാണ് അൽപ്പം കൊപ്രപിണ്ണാക്ക് നൽകുന്നത്.
പരുത്തിക്കുരു പിണ്ണാക്ക്
എക്സ്പെല്ലർ പോലുള്ള മാർഗ്ഗങ്ങളിലൂടെയോ അല്ലെങ്കിൽ ലായക എക്സ്ട്രാക്ഷൻ രീതികളിലൂടെയോ പരുത്തിക്കുരുക്കളിൽനിന്ന് എണ്ണ നീക്കം ചെയ്തതിനുശേഷം ലഭിക്കുന്ന ഉൽപ്പന്നമാണ് പരുത്തിക്കുരു പിണ്ണാക്ക്.
പൂർണ വളർച്ചയെത്തിയ കന്നുകാലികൾക്ക് സുരക്ഷിതമായി നൽകാവുന്ന ഒരു ഭക്ഷ്യവസ്തുവാണിത്. എന്നിരുന്നാലും, പ്രതിദിനം ഒരു മൃഗത്തിന് പരമാവധി 2.5 മുതൽ 3 കിലോഗ്രാം വരെ എന്ന അളവിലായിരിക്കണം നൽകേണ്ടത്.
സാധാരണയായി 1% കാൽസ്യം ഹൈഡ്രോക്സൈഡും 0.1% ഫെറസ് സൾഫേറ്റും ചേർത്താണ് പരുത്തിക്കുരു പിണ്ണാക്ക് പാകം ചെയ്യുന്നത് .ഇത്തരത്തിലുള്ള ഒരു പ്രക്രിയ അവയുടെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.
കാലികൾക് ഭക്ഷ്യയോഗ്യമായ പരുത്തികുരുകളിൽ കാണപ്പെടുന്ന പിഗ്‌മെന്റുകളിൽ ഗോസിപ്പൊൾ എന്നൊരു പോളിഫെനോളിക് സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ വസ്തു സ്വതന്ത്രവും ബന്ധിതവുമായ രൂപങ്ങളിൽ നിലനിൽക്കുന്നു. ഇതിന്റെ സ്വതന്ത്രരൂപമാണ് കൂടുതൽ വിഷകരം.
ബന്ധിതരൂപത്തിലുള്ള ഗോസിപ്പ്പോളിന്റെ ചെറിയൊരംശം കന്നുകാലികൾ ആഗിരണം ചെയ്തേക്കാം.
പരുത്തിക്കുരു പിണ്ണാക്ക് എളുപ്പത്തിൽ ശേഖരിക്കാവുന്ന ഒരു വസ്തുവാണ്. അവ കന്നുകാലികൾക്ക് നൽകാവുന്ന തികച്ചും പോഷകരമായ ആഹാരവുമാണ്. ഇതിൽ പ്രോട്ടീൻ ഗണ്യമായ അളവിലുണ്ടെങ്കിലും മെഥിയോണിൻ, സിസ്റ്റൈൻ, ലൈസിൻ എന്നിവയുടെ അളവ് അപര്യാപ്തമാണ്. ഈ പിണ്ണാക്കിലെ
കാൽസ്യം , ഫോസ്ഫറസ് അനുപാതം 1: 6 ആയതിനാൽ കാലികൾക്ക് കാൽസ്യത്തിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ഡീകോർട്ടിക്കേറ്റഡ്, അൺകോർട്ടിക്കേറ്റഡ് എന്നിങ്ങനെ രണ്ടു രൂപത്തിൽ പരുത്തിക്കുരു പിണ്ണാക്ക് വിപണിയിൽ നിന്ന് നമുക്ക് ലഭിക്കും. പാൽചുരത്തുന്ന പശുക്കൾക്ക് കുറഞ്ഞതോതിൽ മാത്രം പരുത്തിക്കുരു പിണ്ണാക്ക് നൽകാം. കാരണമെന്തെന്നാൽ അത്തരത്തിലുള്ള പശുക്കൾക്ക് വലിയ അളവിൽ ഇവ നൽകുമ്പോൾ പാൽ കഠിനമാകുകയും , പുറത്തുവരുന്ന കൊഴുപ്പ് ട്രൈഗ്ലിസറൈഡുകൾ അടങ്ങിയ ടാലോവിനോട് ( ഒരുതരം മൃഗക്കൊഴുപ്പ് ) സാമ്യമുള്ളതുമാകുന്നു.