കന്നുകാലികൾക്ക് ആഹാരം നൽകുന്ന സമ്പ്രദായം പലതരത്തിലുണ്ടെന്ന് മൃഗസംരക്ഷകർ കണ്ടെത്തിയിരിക്കുന്നു. എന്നാൽ ഓരോ സമ്പ്രദായത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.
പുല്ല്, വായു കടക്കാത്ത അറയില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന പച്ചപ്പുല്ല്, പയറുവർഗ്ഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ് ഒട്ടുമിക്ക കന്നുകാലികൾക്കും പതിവായി നൽകാറുള്ളത്. കശാപ്പിനുള്ള പശുക്കളും പോത്തുകളുമാണെങ്കിൽ അവയെ പുൽത്തകിടികളിൽ മെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ആഹാരത്തിനും മുന്തിയ ഇന ഉത്പാദനത്തിനും വേണ്ടി പരിപാലിക്കപെട്ട കന്നുകാലിവർഗ്ഗങ്ങൾക്കാകട്ടെ വൈക്കോലിന്റെ കൂടെ സോയ ബീൻസ് അല്ലെങ്കില്‍ പരുത്തിക്കുരു എന്നിവ അടങ്ങിയ ഭക്ഷണം നൽകപ്പെടുന്നു . ഈ രീതിയിൽ തയ്യാറാക്കിയ ആഹാരം അവയുടെ ഊർജ്ജസാന്ദ്രത വർധിപ്പിക്കാൻ തികച്ചും സഹായകരമായിരിക്കും
ഉയർന്ന ഊർജ്ജം അടങ്ങിയിട്ടുള്ള ഭക്ഷണക്രമം സ്വീകരിക്കുമ്പോൾ കന്നുകാലികളുടെ പാലുല്പാദന ശേഷിയിൽ ( ഒരു പശുവിൽ നിന്നും ഒരു ദിവസം കറന്നെടുക്കുന്ന കിലോഗ്രാം അളവിലുള്ള പാല് എന്ന വ്യവസ്ഥയിൽ നോക്കുകയാണെങ്കിൽ ) നല്ല രീതിയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
ഓട്സ്, ബാര്‍ലി, ഗോതമ്പ് എന്നിവയുടെ ധാന്യമണികളും, പച്ചക്കറി മാംസ്യ സ്രോതസ്സുകളായ നിലക്കടല പിണ്ണാക്ക്, സോയാബീൻ മീൽ, കോട്ടൺ സീഡ് മീൽ, സൂര്യകാന്തി പിണ്ണാക്ക്, കൊപ്ര തുടങ്ങിയവയും, പിന്നെ ധാന്യങ്ങൾ അരച്ചെടുക്കുമ്പോൾ മിച്ചം വരുന്ന ഗോതമ്പു തവിട്, ശര്‍ക്കരപ്പാനി, അരിത്തവിട് തുടങ്ങിയവ കന്നുകാലികൾക്ക് നൽകപ്പെടുന്ന പൊതുവെയുള്ള ഭക്ഷണപദാർത്ഥങ്ങളായി കണക്കാക്കപ്പെടുന്നു.
സോയാബീൻ മീലും ( എസ്ബിഎം ), കോട്ടൺ സീഡ് മീലും (സിഎസ്എം ) എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ നമുക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.
എസ്ബിഎമ്മും സിഎസ്എമ്മും തമ്മിലുള്ള വ്യത്യാസങ്ങൾ:
സോയാബീൻ മീൽ (എസ്ബിഎം)
ലായകം പിഴിഞ്ഞെടുക്കുന്ന (എസ്ട്രാക്ക്ഷൻ ) രീതികൾ ഉപയോഗിച്ച് സോയാബീൻ ഹല്ലുകളിൽ നിന്ന് എണ്ണ നീക്കം ചെയ്തതിനുശേഷം അവശേഷിക്കുന്ന അടരുകൾ നന്നായി പൊടിച്ചാണ് എസ്ബിഎം ഉണ്ടാക്കുന്നത്. പാൽ ചുരത്തുന്ന കറവപ്പശുക്കളുടെ ഭക്ഷണക്രമത്തിൽ എസ്ബിഎം സാധാരണയായി ചേർക്കാറുണ്ട്. എസ്ബിഎമ്മിനായി തീറ്റ പരിധികളൊന്നും വ്യക്തമാക്കിയിട്ടില്ല. മൃഗപരിപാലന വ്യവസായത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന പ്രോട്ടീൻ സാന്ദ്രതയാണ് എസ്ബിഎം. എന്നിരുന്നാലും, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ പൂർണ്ണ കൊഴുപ്പ് അടങ്ങിയ സോയാബീൻ മൃഗങ്ങൾക്കും കന്നുകാലികൾക്കും നൽകാറുണ്ട് .
എസ്ബിഎം എന്ന പച്ചക്കറി മാംസ്യ സ്രോതാസായ ഈ വസ്തുവിൽ എല്ലാ പ്രധാന പ്രോട്ടീനുകളും ചേർന്ന് 44% പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മെഥിയോണിൻ, സിസ്റ്റൈൻ എന്നിവ ഒഴികെയുള്ള എല്ലാ പ്രധാന പ്രോട്ടീനുകളും ഇതിലുണ്ട്. കന്നുകാലികളുടെ തീറ്റയുടെ 30 ശതമാനം വരെ എസ്.ബി.എമ്മിൽ നിന്നും നിർമ്മിക്കാവുന്നതാണ് . എന്നാൽ ധാരാളം വിഷ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അസംസ്കൃത സോയാബീൻ ഉപയോഗിക്കുന്നത് നന്നല്ല. ഇക്കാര്യത്തിൽ അവ എണ്ണ വിത്തുകൾക്ക് സമാനമാണ്. ഈ വിഷവസ്തുക്കളും അധിക ഘടകങ്ങളും (സാപ്പോണിനുകൾ) താപാനുശീതനം പോലുള്ള പ്രക്രിയകളാൽ തീറ്റ നിർമ്മാണ സമയത്ത് നിർജ്ജീവമാകാറാണ് പതിവ്. ഇലുപ്പ പിണ്ണാക്ക്, ആവണക്ക് വിത്തുകളുടെ തൊണ്ട് എന്നിവ എസ്ബിഎമ്മിൽ സാധാരണ മായമായി ചേർക്കുന്നതായി കാണപ്പെടുന്നു.
കോട്ടൺ സീഡ് മീൽ (സിഎസ്എം)
ലായക എക്സ്ട്രാക്ഷൻ രീതികളിലൂടെ എണ്ണ നീക്കം ചെയ്തതിനുശേഷം അവശേഷിക്കുന്ന പരുത്തികുരു അടരുകൾ പൊടിച്ചാണ് സിഎസ്എം നിർമ്മിക്കുന്നത്.
ഉയർന്ന പാൽ ഉത്പാദിപ്പിക്കുന്ന പശുക്കൾക്ക് സിഎസ്എം നൽകുന്നു, കാരണം അതിൽ നാരുകളുടെ അളവ് വളരെ കൂടുതലാണ്, മാത്രമല്ല ഉർജ്ജസത്ത് എസ്ബിഎമ്മിനേക്കാൾ കുറവാണ്. സിഎസ്എമ്മിന് തീറ്റക്രമം സാധാരണയായി ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, സിഎസ്എമ്മോ അല്ലെങ്കിൽ പരുത്തിക്കുരുവോ പശുക്കൾക്ക് ഭക്ഷണമായി നൽകുമ്പോൾ അതിന്റെ ഉയർന്ന പരിധി പതിവായി നിരീക്ഷിക്കേണ്ടതുണ്ട്.
മിതമായ പ്രോട്ടീൻ അളവ് ഉണ്ടെങ്കിലും സിഎസ്എമ്മിന് സിസ്റ്റൈൻ, മെഥിയോണിൻ, ലൈസിൻ എന്നിവ വേണ്ടത്രയില്ല. കാൽസ്യം ഫോസ്ഫറസ് അനുപാതം 1: 6 ആയതിനാൽ, സിഎസ്എം നൽകുന്ന കന്നുകാലികളിൽ കാൽസ്യത്തിന്റെ അപര്യാപ്തതയുണ്ടാകാൻ
നല്ല സാധ്യതയുണ്ട്. പാൽ ചുരത്തുന്ന പശുക്കൾക്ക് സിഎസ്എം നൽകുമ്പോൾ പാൽ കഠിനമാവുകയും, ഇത്തരത്തിലുള്ള പാലിൽ നിന്നുള്ള വെണ്ണ കളയാൻ പ്രയാസമാവുകയും ചെയ്യുന്നു ..
സിഎസ്എമ്മിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ഒരു പോളിമറൈസേഷൻ ഇൻഹിബിറ്ററാണ്. ഒറ്റ അറയിൽ മാത്രം ഒതുങ്ങിയ വയറുകളുള്ള മൃഗങ്ങൾക്ക് സിഎസ്എം നൽകുന്നത് ഒട്ടും അനുയോജ്യമല്ല ,. ഈ ഭക്ഷ്യവസ്തുക്കൾ സേവിക്കുമ്പോൾ അവയുടെ വിശപ്പും ശരീരഭാരവും കുറയാനുള്ള സാധ്യതകളുണ്ട് . ഇത്തരം മൃഗങ്ങൾക്ക് സിഎസ്എം നൽകിയാൽ ചില സന്ദർഭങ്ങളിൽ അത് ഹൃദയസ്തംഭനം മൂലമുള്ള മരണത്തിന് വരെ കാരണമായേക്കാം ..
സിഎസ്എം തീറ്റകളിൽ കാൽസ്യം ഹൈഡ്രോക്സൈഡ്, ഇരുമ്പ് ലവണങ്ങൾ എന്നിവ ചേർക്കുന്നത് അതിലെ ഗോസിപോൾ (പോളിഫെനോളിക് ആൽഡിഹൈഡ്) എന്നീ വിഷാംശംത്തെ കുറയ്ക്ക്കാൻ സഹായിച്ചേക്കാം. എക്സ്പെല്ലർ പ്രക്രിയയിൽ ഒരു സ്ക്രീൻ പ്രസ്സ് ഉപയോഗിച്ച് ഗോസിപോളിന്റെ പ്രഭാവം കുറയ്ക്കാനും കഴിയും. ഇവിടെ ഷിയറിങ് പ്രഭാവം ഗോസിപോളിനെ നിർജ്ജീവമാക്കുന്നു.
ഡീക്കോർട്ടിക്കേറ്റഡ്, അൺ-ഡീക്കോർട്ടിക്കേറ്റഡ് എന്നിങ്ങനെ രണ്ടുതരത്തിലുള്ള
സിഎസ്എം വിപണിയിൽ ലഭ്യമാണ്. ഈ ഓരോ ഇനത്തിന്റെയും രണ്ട് ഗ്രേഡുകളും ലഭ്യമാണ്.
സി എസ് എം , എസ് ബി എം എന്നീ പോഷകാഹാരങ്ങളുടെ ആവശ്യകത എത്രത്തോളമുണ്ടെന്ന് നമ്മുക്ക് ഇവിടെ വ്യക്തമായിരിക്കുകയാണ്. കന്നുകാലികളുടെ പാലുല്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും അവയെ ആരോഗ്യരാക്കി തീർക്കുന്നതിനുംവേണ്ടി ഈ രണ്ടുപോഷകങ്ങളുൾപ്പടെ എല്ലാ പ്രധാനപോഷകങ്ങളടങ്ങിയ കാലിത്തീറ്റ തെരഞ്ഞെടുക്കാൻ നാം ബാധ്യസ്ഥരാണ് . ഇത്തരത്തിലുള്ള പോഷകഗുണങ്ങളടങ്ങിയ ഗ്രാൻഡ്മാസ്റ്ററിന്റെ കാലിത്തീറ്റ ഉപയോഗിക്കുകയാണെങ്കിൽ കാലിക്കൾക്ക് ആവശ്യകരമായ എല്ലാ പോഷകങ്ങളും എളുപ്പത്തിൽ തന്നെ ലഭിക്കുന്നു. അതിലൂടെ അവയുടെ പാലുല്പാദന ശേഷി വർധിക്കുകയും മികച്ച ഒരു ജീവിതം നയിക്കാനുള്ള പോഷകാഹാര ലഭ്യത ഉറപ്പാകുകയും ചെയ്യുന്നു.